കൊച്ചി: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ സ്വദേശിയായ ചക്കാലപറമ്പില്‍ ഗോപി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. ആലുവ കീഴ്മാട് സ്വദേശിയായ ഗോപി രണ്ടാഴ്ചയായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഗോപിയുടെ മൂന്ന് ബന്ധുക്കള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ അസുഖം മാറിയിരുന്നു. ഗോപി ലോട്ടറി വില്‍പ്പനക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കം വിപുലമായിരിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.
കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി ; മരിച്ചത് ലോട്ടറി വില്‍പ്പനക്കാരനായിരുന്ന ആലുവ സ്വദേശി
RECENT NEWS
Advertisment