തിരുവനന്തപുരം: ആറ്റിങ്ങലില്‍ വീണ്ടും കൊവിഡ് മരണം. നഗരത്തില്‍ മൂന്നാം തവണയാണ് കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്. ആറ്റിങ്ങല്‍ സ്വദേശി പ്രശോഭ വിലാസത്തില്‍ അനില്‍(47) ആണ് മരിച്ചത്. അനിലിന്റെ മൃതശരീരം ഏറ്റുവാങ്ങാന്‍ ആരുമെത്താത്തതിനെ തുടര്‍ന്ന് നഗരസഭ ശാന്തിതീരം ശ്‌മശാനത്തില്‍ സംസ്‌കരിച്ചു.
വൃക്കസംബന്ധമായ രോഗമുള്ള അനിലിനെ 15 ദിവസം മുന്‍പ് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 12ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഡയാലിസിസ് നടത്തുന്നതിന് മുന്‍പ് കൊവിഡ് പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.