പാലത്തായി​ പീഡനക്കേസ് : രണ്ടാഴ്ചയ്ക്കകം പുതി​യ അന്വേഷണ സംഘം രൂപീകരി​ക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി​: പാലത്തായി​ പീഡനക്കേസി​ല്‍ രണ്ടാഴ്ചയ്ക്കകം പുതി​യ അന്വേഷണ സംഘം രൂപീകരി​ക്കണമെന്ന് ഹൈക്കോടതി​ ആവശ്യപ്പെട്ടു. ഐ ജി​ റാങ്കി​ല്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം സംഘം രൂപീകരിക്കേണ്ടതെന്ന് പറഞ്ഞ കോടതി നിലവിലെ അന്വേഷണ സംഘത്തിലുളളവര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്നും ആവശ്യപ്പെട്ടു. സംഘത്തിന്റെ മേല്‍നോട്ടം ഐ ജി ശ്രീജിത്തില്‍ നിന്ന് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ അന്വേഷണ സംഘത്തിന് എതിരെ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. പുതിയ അന്വേഷണ സംഘമെന്ന കോടതിയുടെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല.

ബി​ ജെ പി​ നേതാവുകൂടി​യായ പത്മരാജന്‍ പ്രായപൂര്‍ത്തി​യാകാത്ത പെണ്‍​കുട്ടി​യെ പീഡി​പ്പി​ച്ചെന്നാണ് കേസ്. പോലീസ് പ്രതി​യെ അറസ്റ്റുചെയ്യാന്‍ വൈകി​യത് ഏറെ വി​വാദമായി​രുന്നു. പീഡനത്തി​ന് ഇരയായ പെണ്‍​കുട്ടി​ നുണപറയുന്നതായി​ അന്വേഷണസംഘം ഹൈക്കോടതി​യി​ല്‍ റി​പ്പോര്‍ട്ട് സമര്‍പ്പി​ച്ചി​രുന്നു. കുട്ടി​ക്ക് നുണപറയുന്ന ശീലവും വി​ചി​ത്രമായ ഭാവനകളും ഉണ്ടെന്നാണ് റി​പ്പോര്‍ട്ടി​ല്‍ പറഞ്ഞിരുന്നത്. പ്രതി​ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് അന്വേഷണസംഘം ഇപ്രകാരമുളള റിപ്പോര്‍ട്ട് നല്‍കിയിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...