ദുബായ്: കോവിഡ് ബാധിച്ച് ഒരു മലയാളികൂടി ദുബായിയില്‍ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി കോയിക്കലേത്ത് കെ.ജി. ജോര്‍ജ്ജ് (ജോയി 71) ആണ് മരിച്ചത്.
കോവിഡ് രോഗബാധയെത്തുടര്‍ന്ന് ദുബായ് ബര്‍ഷയിലെ കിംഗ്സ് ആശുപത്രിയില്‍ ചികിത്സ തേടിയ ജോര്‍ജ്ജിന് പിന്നീട് പരിശോധനയില്‍ നെഗറ്റീവായെങ്കിലും ശ്വാസതടസം മാറാതിരുന്നതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. ഭാര്യ – എലിസബത്ത്, മക്കള്‍: സിബി, സിനി.