അബുദാബി: ദുബായിയില്‍ വീണ്ടും മലയാളി കോവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം പള്ളിക്കല്‍ സ്വദേശി നാസിമുദീന് (73) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ആദ്യകാല വോളിബോള്‍ താരവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 45 വര്‍ഷമായി ദുബായിയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ദുബായിയില്‍ മബാനി കമ്പിനിയിലെ ജനറല്‍ മാനേജര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ റസിയ നാസിമുദീന്, മക്കള്‍ നിമി നാസിം (ദുബായ്), നിജി നാസിം (ദുബായ്), നിസി നാസിം. മരുമക്കള്‍ മുഹമ്മദ് സഹീര്‍ (ദുബായ്), ഡോക്ടര്‍ ഷംലാല്‍ (അബുദാബി), നിഹാസ് ഇല്യാസ് (യുഎസ്എ).