ദമാം : കാസര്‍ഗോഡ് മൊഗ്രാല്‍ സ്വദേശി അലി (59) ദമാമിലെ അല്‍ കോബാറില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചുമയും ശ്വാസ തടസവും ശക്തമായതോടെ രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹത്തെ അല്‍ കോബാര്‍ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ ഇരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി തുഖ്ബയില്‍ വാന്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം അല്‍ കോബാര്‍ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ- അസ്മ, മക്കള്‍- ഹസീന, അസ്ലം.
കാസര്‍ഗോഡ് സ്വദേശി ദമാമില്‍ കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment