കണ്ണൂർ : സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. കാസർഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു മൊയ്തീൻ. പ്രമേഹവും വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവാകുന്നത് കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്. പിന്നീട് 3ാം തിയതിയാണ് പരിയാരം മെഡിക്കൽ കോളജിലേക്ക് രോഗിയെ മാറ്റുന്നത്. കടുത്ത ന്യുമോണിയയും ഉണ്ടായിരുന്നു. കാസർഗോട്ട് കൊവിഡ് ബാധയെ തുടർന്നുള്ള മരണസംഖ്യ ഉയരുന്നത് ആശങ്കയുളവാക്കുന്നതാണ്.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; മരിച്ചത് കാസർഗോഡ് ഉപ്പള സ്വദേശി
RECENT NEWS
Advertisment