കൊല്ലം : കൊറോണ വൈറസ് മൂലം സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. കൊല്ലം പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു രാധാകൃഷ്ണന്‍ മരിച്ചത്. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രാധാകൃഷ്ണന്റെ കോവിഡ് പരിശോധന ഫലം ഇന്നാണ് ലഭിച്ചത്. എന്നാല്‍ ആരോഗ്യ വകുപ്പ് ഇത് കോവിഡ് മരണമാണെന്നു സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മകളോടൊപ്പം ഇന്റര്‍വ്യൂവിനായി തിരുവനന്തപുരത്തേക്ക് പോയവഴി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലേക്ക് പോകുംവഴി ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്