കുവൈത്ത് : കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. കൊല്ലം ചണ്ണപ്പേട്ട സ്വദേശിനിയായ ബിന്ദു സാമുവലാണ് മരിച്ചത്. കുവൈത്ത് സബ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ആഴ്ചയിലായി ചികിത്സയിലായിരുന്നു. കുവൈത്തിൽ ഹോം നഴ്സായി ജോലി ചെയ്ത് വരുകയായിരുന്നു. ഭർത്താവ് കൊല്ലം പുനലൂർ സ്വദേശി ബിജു. ഒരു മകളുണ്ട്. മ്യതദേഹം സുലൈമികാത്ത് സെമിത്തേരിയിൽ സംസ്ക്കരിക്കും.
കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു
RECENT NEWS
Advertisment



























