കൊവിഡ് മരണപ്പട്ടിക ; ഡാറ്റാ എൻട്രിയിലുള്ള പിഴവെന്ന് ഡിഎംഒമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് ഡിഎംഒമാർ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിശദീകരണം നൽകി. തങ്ങളുടെ ഭാഗത്തല്ല ഡാറ്റാ എൻട്രിയിലുള്ള പിഴവാണ് കാരണമെന്ന് ഡിഎംഒമാർ വിശദികരിച്ചു. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും ഡിഎംഒമാർ പറഞ്ഞു. 5 ജില്ലയിലെ ഡിഎംഒമാരോടാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം തേടിയത്. കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിലെ കണക്കുകളിൽ പിഴവ് പറ്റിയെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.

2020 ജനുവരി 30 മുതൽ 2021 ജൂൺ 18 വരെ പട്ടികയിൽ ഉൾപ്പെടുത്തിയ മരണത്തിൽ പിഴവ് സംഭവിച്ചു. ഈ കാലയളവിൽ 3,252 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാൽ കണക്കുകളിൽ 3,779 മരണങ്ങൾ ചേർക്കപ്പെട്ടു. 527 മരണങ്ങളാണ് അധികമായി ചേർത്തത്. പിന്നാലെ കഴിഞ്ഞ ജനുവരി 29 ന് ഡിഎംഒമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇന്നലെയാണ് വിശദീകരണം നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...