മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : എടപ്പാളില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി മരിച്ചു.  ചേകന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി (84) ആണ് മരിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് പേരാണ് മലപ്പുറത്ത് മരിച്ചത്. അതേസമയം ഇയാളുടെ മരണം കൊവിഡ് മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹം ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച കോട്ടയ്ക്കല്‍ സ്വദേശിയുമായി അടുത്ത് ഇടപഴകിയിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും അഹമ്മദ് കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

ആറുദിവസം മുന്‍പാണ് കോട്ടയ്ക്കല്‍ സ്വദേശിയുമായി അടുത്തിടപഴകിയത്. തുടര്‍ന്ന് ഇദ്ദേഹത്തോട് 14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. അതിനിടെ നടത്തിയ ആദ്യഘട്ട പരിശോധനയിലാണ് ഫലം നെഗറ്റീവായത്. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഇന്ന് ഇദ്ദേഹത്തിന് മരണം സംഭവിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ രണ്ടാമത്തെ പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...