അജ്മാന്‍ : കോവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി അജ്മാനില്‍ മരിച്ചു. ആയക്കാട് ഇലവുംചാലില്‍ കോയാന്‍ മകന്‍ നിസ്സാര്‍ (37)ആണ് മരിച്ചത്. കബറടക്കം അജ്മാനില്‍. സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനായിരുന്ന നിസ്സാര്‍ കഴിഞ്ഞ ഫെബ്രുവരി അവസാനം നാട്ടില്‍ വന്നു മടങ്ങിയതായിരുന്നു. ഒരാഴ്ചയോളമായി രോഗബാധിതനായി അജ്മാനിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ – പിടവൂര്‍ മംഗലത്ത് കുടുംബാഗം സിംന. മക്കള്‍ – അന്‍ഹ മെഹ്റിന്‍, ആലിയ മെഹ്റിന്‍, മുഹമ്മദ് അത്തീഖ്.
The post കോവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി അജ്മാനില്‍ മരിച്ചു appeared first on Pathanamthitta Media.