കോവിഡ് ബാധിച്ച്‌​ കോട്ടയം സ്വദേശി ഖഫ്ജിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജുബൈല്‍: കോവിഡ് ബാധിച്ച്‌​ കോട്ടയം സ്വദേശി ഖഫ്ജിയില്‍ മരിച്ചു. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന കോട്ടയം അമയന്നൂര്‍ കടപ്പനം തൊടുകയില്‍ വീട്ടില്‍ ശ്രീധരന്റെ മകന്‍ കെ.എസ്. റെജിമോന്‍ (54) ആണ് മരിച്ചത്.

ഖഫ്ജിയില്‍ കമ്പനി ഏറ്റെടുത്ത പദ്ധതിയില്‍ ജോലിചെയ്തു വരുകയായിരുന്നു. ഏതാനും ആഴ്ചമുമ്പ് പനി ബാധിച്ച്‌ ഖഫ്ജിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൂന്നു ദിവസങ്ങള്‍ക്കുശേഷം പനിയും ശ്വാസതടസ്സവും കലശലാവുകയും അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കുകയും ചെയ്തു.

പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രിയാണ്​ മരിച്ചത്​. 13 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നു.10 വര്‍ഷത്തോളം ജുബൈലില്‍ ഉണ്ടായിരുന്ന റെജിമോന് വലിയൊരു സുഹൃദ്​വലയം ഇവിടെയുണ്ട്. എട്ടുമാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. മാതാവ്: വിലാസിനി. ഭാര്യ: സുലഭ. മക്കള്‍: അശ്വിന്‍, ഗോപിക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...

മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺ ഭീഷണിപ്പെടുത്തിയതായി പോലീസ്

0
അടൂർ: മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺ ഭീഷണിപ്പെടുത്തിയതായി പോലീസ്....

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...

പാസ്‌പോർട്ട് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് വിരാമം; വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം പുറത്ത്

0
ന്യൂഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രരേഖയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം....