കുവൈറ്റ് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി ഭുവന രാജന്‍ (55) കിണറ്റിന്‍കരയാണ് മരിച്ചത്. മിഷ്റിഫിലെ കോവിഡ് ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയില്‍ ആയിരുന്നു. 20 വര്‍ഷത്തോളമായി കുവൈത്തില്‍ സ്വകാര്യ കമ്പിനിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിച്ചു. ഭാര്യ -മിനി ഭുവന്‍. മകള്‍ – നിരഞ്ജന.
കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
RECENT NEWS
Advertisment



























