മുംബൈ : കൊറോണ ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു. മുംബൈ ഗൊരേഗാവില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രമണ്യന്‍ (83) ആണ് മരിച്ചത്.
മഹാരാഷ്ട്രയില്‍ കൊറോണ രോഗബാധ നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ സാധിച്ചില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ മാത്രം രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,52,765 പേര്‍ക്ക് രോഗം ബാധിച്ചു. 7106 പേര്‍ രോഗം ബാധിച്ച് മരിച്ചു.