ഖമീസ് മുഷൈത്ത് : കരുനാഗപള്ളി ആദിനാട് സ്വദേശി വെളിയത്ത് സൈനുദ്ദീന്‍ (65) ഖമീസ് മുഷൈത്തില്‍ കോവിഡ് ബാധിച്ച് നിര്യാതനായി. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. രണ്ട് വര്‍ഷമായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു . 40 വര്‍ഷത്തോളമായി സൈനുദ്ദീന്‍ സൗദിയില്‍ എത്തിയിട്ട്. കുടുംബവും ഖമീസ് മുഷൈത്തിലുണ്ട് .
ഭാര്യ: സീനത്ത്. മക്കള്‍: സബീന, സല്‍മ, സാമിയ (ജിദ്ദ). മരുമക്കള്‍: സുനില്‍ അഹ്മദ്, അബ്ദുള്‍ഹക്കീം (നജ്‌റാന്‍) ജാസിം (ജിദ്ദ). ഖബറടക്ക നടപടികളുപടികളുമായി സലീം കല്‍പറ്റയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകള്‍ രംഗത്തുണ്ട്.