അവിഹിതബന്ധം ചോദ്യം ചെയ്തതിന് മര്‍ദിച്ചെന്ന് ഭാര്യയുടെ പരാതി ; യുവമോര്‍ച്ചാ നേതാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : അവിഹിതബന്ധം ചോദ്യംചെയ്തതിന് ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചതിന് യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ നേതാവിനെതിരെ കേസ്. തൈക്കാട്ടുശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തേവര്‍വട്ടം കണ്ണാട്ട് വീട്ടില്‍ വിനോദ് കുമാറിന് എതിരെയാണ് കേസ്. ഭാര്യ തൃപ്പൂണിത്തുറ ആമേട ഗ്രീന്‍വാലി വില്ലയില്‍ ലക്ഷ്മിപുരം വീട്ടില്‍ ലക്ഷ്മിപ്രിയയുടെ പരാതിയിലാണ് സ്ത്രീപീഡനത്തിന് ഉദയംപേരൂര്‍ പോലീസ് കേസെടുത്തത്.

മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യംചെയ്തതിന്റെ പേരിലാണ് നിരന്തരം പീഡിപ്പിച്ചതെന്ന് ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നു. അധിക സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും മൊഴിയിലുണ്ട്. കിടപ്പുമുറിയില്‍ നിന്ന് ലഭിച്ച മൂര്‍ച്ചയേറിയ ആയുധം എന്തിനുള്ളതാണെന്ന് ചോദിച്ചതോടെ വിനോദ് ക്രൂരമര്‍ദനം തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു. അടിയേറ്റ് കട്ടിലില്‍ വീണപ്പോള്‍ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിക്കുകയും പുറത്തേക്ക് വലിച്ചിഴയ്ക്കുകയുംചെയ്തു. പൂച്ചാക്കല്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് സംഭവം പറയുകയും പോലീസ് തൃപ്പൂണിത്തുറയിലെ വീട്ടുകാരെ അറിയിച്ചതനുസരിച്ച് അവരെത്തി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സനേടി. 12ന് ഉദയംപേരൂര്‍ പോലീസിന് മൊഴിനല്‍കി.

2012 ഏപ്രിലില്‍ വിവാഹിതരായ വിനോദ്‌ലക്ഷ്മി ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ആന്‍ഡ് നെറ്റ് വര്‍ക്കിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയാണ് ലക്ഷ്മി. രണ്ട് കുട്ടികളുടെ അമ്മയും നാട്ടുകാരിയുമായ സ്ത്രീയുമായി വിനോദ് അവിഹിതബന്ധത്തിലാണെന്ന് ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നു. ഐപിസി 498 എ വകുപ്പനുസരിച്ചാണ് വിനോദിനെതിരെ പോലീസ് കേസെടുത്തത്. തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗവും ബിജെപി അരൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാണ് വിനോദ് കണ്ണാട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...