എടത്വായില്‍ കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എടത്വാ കൈതമുക്ക് ജംഗ്ഷന് സമീപം കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. തലവടി തണ്ണൂവേലില്‍ സുനിലിന്റെ മക്കളായ മിഥുന്‍ എസ് പണിക്കര്‍ (21), നിമല്‍ എസ്.പണിക്കര്‍ (19) എന്നിവരാണ് മരിച്ചത്.

ഇന്ന്  രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം ഉണ്ടായത്. അമ്പലപ്പുഴയില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ഇവര്‍ ഓടിച്ചിരുന്ന വാഹനം മരത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരിച്ചു. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വെട്ടി പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...