മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഇന്ത്യന്‍ ഡോക്ടര്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. സോളമന്‍ വി. കുമാറാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ജനറല്‍ പ്രാക്ടീഷനായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് മൂന്നാഴ്ച മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കുറച്ച് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്ന് ഉച്ചക്കാണ് മരിച്ചത്. ആകെ 59 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് ബഹ്‌റൈനില്‍ മരിച്ചത്. ഇതില്‍ രണ്ട് മലയാളികളും ഉള്‍പ്പെടും. മരണനിരക്ക് വളരെ കുറവായിരുന്ന രാജ്യത്ത് കഴിഞ്ഞ ആഴ്ചകളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത്.
ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഇന്ത്യന്‍ ഡോക്ടര്‍ മരിച്ചു
RECENT NEWS
Advertisment