സൗദി അറേബ്യ : കൊല്ലം സ്വദേശി സൗദിയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ കോവിഡ് ബാധിച്ചു മരിച്ചു. ഓച്ചിറ ക്ലാപ്പന പുതുതെരുവ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൊച്ചു വീട്ടില്‍ മുജീബ് റഹ്മാന്‍ (44) ആണ് മരിച്ചത്. ഹഫര്‍ അല്‍ ബാത്തിനില്‍ സഹോദരനോടൊപ്പം സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. രണ്ട് ആഴ്ച മുമ്പ് ശ്വാസതടസത്തെ തുടര്‍ന്ന് കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. റിയാദിലെ പെപ്സി കമ്പിനിയില്‍ 15 വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഹഫര്‍ അല്‍ ബാത്തിനില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. ഭാര്യ – സജ്‌ന. മക്കള്‍ – മുഹ്‌സിന, ഷിഫാന.
കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചു
RECENT NEWS
Advertisment