തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കൊറോണ വൈറസ് ബാധ മൂലം രണ്ട് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. നെടുമങ്ങാട് സ്വദേശി ബാബു, പൂവച്ചല്‍ സ്വദേശി ലീല എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കടുത്ത ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാബുവിനെ ഈ മാസം 24നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അസുഖം മൂര്‍ച്ഛിച്ച ബാബുവിനെ ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ചേമുക്കാലോടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രമേഹം കൂടുതലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പൂവച്ചല്‍ സ്വദേശി ലീല ഇന്ന് രാവിലെയാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.