രാജ്യത്ത് കൊവിഡ് രോഗികള്‍ 16 ലക്ഷം കവിഞ്ഞു ; മരണസംഖ്യ 35,000 കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികള്‍ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55,079 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 16,38,871 ആയി. 779 പേര്‍ കൂടി മരണമടഞ്ഞതോടെ മരണസംഖ്യ 35,747 ആയി. 10,57,806 പേര്‍ ഇതുവരെ രോഗമുക്തരായി. 5,45,318 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്ത് ഇന്നലെ വരെ 1,88,32,970 കൊവിഡ് പരിശോധനകള്‍ നടത്തി. അതില്‍ 6,42,588 എണ്ണം ഇന്നലെ മാത്രമാണ് നടത്തിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

അതേസമയം ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 17,476,105 ആയി. 6,76,759 ആളുകള്‍ മരിച്ചു. 10,939,473 ആളുകള്‍ രോഗമുക്തരായപ്പോള്‍, 5,859,873 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. അമേരിക്കയില്‍ 4,634,985 പേര്‍ രോഗബാധിതരായപ്പോള്‍155,285 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 2,613,789 പേര്‍ കൊവിഡ് ബാധിതരായി. 91,377 പേര്‍ ഇതിനകം മരണമടഞ്ഞു.

റഷ്യയില്‍ 834,499 ആളുകളിലേക്ക് കൊറോണ വൈറസ് എത്തി. 13,802 പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 482,169 ആളുകള്‍ രോഗികളാവുകയും 7,812 പേര്‍ മരണമടയുകയും ചെയ്തു. മെക്‌സിക്കോ ആണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നിലുള്ള മറ്റൊരു രാജ്യം. ഇവിടെ ഇതിനകം 416,179 പേര്‍ രോഗികളായി. 46,000 പേര്‍ മരണമടഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...