പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പുനരന്വേഷണം വേണ്ടെന്ന് സി.പി.ഐ.എം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പുനരന്വേഷണം വേണ്ടെന്ന് സി.പി.ഐ.എം ജില്ലാ നേതൃത്വം. യഥാര്‍ത്ഥ പ്രതികള്‍ സ്വയം പുറത്തു വരുമെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി അറിയിച്ചത്. അതേസമയം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ പ്രതികളാവുമെന്ന ഭയത്തിലാണ് പുനരന്വേഷണം വേണ്ടെന്ന് സി.പി.ഐ.എം പറയുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെയും സി.പി.ഐ.എമ്മിനെയും കോണ്‍ഗ്രസ് വെല്ലുവിളിച്ചു. സി.പി.ഐ.എം ശക്തി കേന്ദ്രമായ കണ്ണര്‍ക്കാടിന് പുറത്തു നിന്ന് ഒരാള്‍ക്ക് സ്മാരകം കത്തിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
കേസില്‍ വെറുതെ വിട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞിരുന്നു.

കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളായ മുഴുവന്‍ പേരേയും ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി വ്യാഴാഴ്ച വെറുതേ വിട്ടിരുന്നു. വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അടക്കം 5 പേരെയാണ് വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതെ വിട്ടിരിക്കുന്നത്. പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ വെറുതെ വിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...