സീറ്റ് എൽജെഡിക്ക് എങ്കിൽ ശ്രേയാംസ് കുമാർ സ്ഥാനാർഥി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് എൽജെഡിക്ക് ലഭിച്ചാല്‍ എംവി ശ്രേയാംസ് കുമാര്‍ എൽഡിഎഫ് സ്ഥാനാര്‍ഥിയാകും. സീറ്റ് സംബന്ധിച്ച് എൽജെഡി സെക്രട്ടറിയേറ്റില്‍ ധാരണയായി. എംപി വീരേന്ദ്രകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റില്‍ ആ​ഗസ്ത് 24നാണ് തെരഞ്ഞെടുപ്പ്.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ആഗസ്ത് 13 ആണ്. സൂക്ഷ്മ പരിശോധന 14ന് നടക്കും. ആഗസ്ത് 17 ആണ്‌ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 24ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയായിരിക്കും തെരഞ്ഞെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണും. 2022 ഏപ്രില്‍ രണ്ട് വരെയായിരിക്കും എംപിയുടെ കാലാവധി.

ശ്രേയാംസ് കുമാർ സ്ഥാനാർഥിയാകുന്നതിനോട് സിപിഎമ്മിനും യോജിപ്പാണെന്നാണ് സൂചന. എന്നാൽ എൽഡിഎഫ് യോ​ഗം ചേർന്നേ സ്ഥാനാർഥിയെ ഔദ്യോ​ഗികമായി പ്രഖ്യാപിക്കൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...