മുംബൈ : മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധിതയായി ഒരു മലയാളി കൂടി മരിച്ചു. മുംബൈ വസായ് ഈസ്റ്റിലെ താമസക്കാരിയായ ആതിര സുബ്രമണ്യന്‍ (26 ) ആണ് മരിച്ചത്. തൃശൂര്‍ മുണ്ടത്തികൊട് സ്വദേശിനി ആണ്.
കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഉദര സംബന്ധമായ ശാസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ ന്യുമോണിയ ബാധിച്ചു വസായ് ഈസ്റ്റ് വിനായക ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയ റിപ്പോര്‍ട്ട് വരുന്നത്തിനു മുന്‍പ് തന്നെ മരണം സംഭവിച്ചു. അച്ഛന്‍ സുബ്രമണ്യന്‍, അമ്മ ശകുന്തള, സഹോദരി അമൃത.