തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. പുത്തന്‍വീട്ടില്‍ കൊച്ചുനാരായണന്‍ (76) ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്. എറണാകുളം നേരിയമംഗലം പാറവിള സ്വദേശിയായ കൊച്ചു നാരായണന്‍ ജീവപര്യന്തം തടവുകാരനായിരുന്നു. ഈ മാസം 18 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സക്കായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രമേഹ ബാധിതനായ ഇയാളുടെ കാല്‍ മുന്‍പ് മുറിച്ച് മാറ്റിയിരുന്നു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment