കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കണക്കുകള്‍ പുറത്തുവിടാതെ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കണക്കുകള്‍ പുറത്തുവിടാതെ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അനാവശ്യമായ ക്രെഡിറ്റ് എടുക്കാന്‍ വേണ്ടി മരണനിരക്ക് കുറവാണെന്ന് കാണിക്കാന്‍ വേണ്ടിയുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പ്രഖ്യാപിത മരണങ്ങളും അപ്രഖ്യാപിത മരണങ്ങളും തമ്മിലുള്ള വ്യത്യാസം രൂക്ഷമാണ്. ഇന്ന് ഇന്ത്യയില്‍ 68 ശതമാനം രോഗികള്‍ കേരളത്തിലാണ്. ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. എന്നിട്ട് കേരള മോഡല്‍ ഗംഭീര വിജയമാണെന്ന് ഈ മുഖ്യമന്ത്രിക്കല്ലാതെ ഒരാള്‍ക്കും അഭിമാനിക്കാന്‍ കഴിയില്ല.

ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരു റോളുമില്ലെന്നും കുറേ ഉദ്യോഗസ്ഥന്മാരുടെ കൈയിലാണ്. അവര്‍ പറയുന്നത് ഏറ്റു പാടിക്കൊണ്ടിരിക്കുകയാണ്. മുട്ടില്‍ മരം മുറിയും ഡോളര്‍ കള്ളക്കടത്ത് കേസും സര്‍ക്കാറിന്‍റെ 100 ദിന ബാലന്‍സ് ഷീറ്റാണെന്നും സതീശന്‍ വിമര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....