ഉല്പാദനം വര്‍ധിച്ചതോടെ ഉള്ളി വില ഗണ്യമായി കുറയുന്നു ; കര്‍ഷകര്‍ പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

ബോഡിനായ്കൂര്‍ : ഉല്പാദനം വര്‍ധിച്ചതോടെ ഉള്ളി വില ഗണ്യമായി കുറയുന്നത് തമിഴ്‌നാട്ടിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഒരു ഏകറില്‍ ഉള്ളി കൃഷി ചെയ്യുന്നതിന് 45,000 രൂപ വരെ ചിലവാകും. എന്നാല്‍ ഒരു കിലോ ഉള്ളിക്ക് 15 രൂപ മുതല്‍ 20 രൂപ വരെയാണ് മൊത്ത കച്ചവടക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഈ വില തങ്ങള്‍ക്ക് താങ്ങാനാവുന്നതല്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിക്കായി ചെലവിട്ട പണം പോലും കിട്ടാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.

കമ്പം താഴ്വരയുടെ അടിവാരമായ ഉപ്പുകോടൈ, കൂഴിയാനൂര്‍ ഭാഗത്താണ് ഏറ്റവും കൂടുതല്‍ ഉള്ളി കൃഷി ചെയ്തിരുന്നത്. ആവശ്യത്തിന് ജലസേചന സൗകര്യങ്ങളും രോഗ ബാധയുമില്ലാത്തതിനാല്‍ പ്രദേശത്ത് ഉള്ളി നന്നായി വിളയുന്നുണ്ട്. എന്നാല്‍ ഉള്ളി വില മുന്‍ വര്‍ഷത്തെക്കാള്‍ പതിന്മടങ്ങ് കുറഞ്ഞതാണ് കര്‍ഷകരെ അലട്ടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...