കോഴിക്കോട്/മലപ്പുറം: സംസ്ഥാനത്ത് നാല് കൊവിഡ് മരണം. മലപ്പുറം, കൊല്ലം, കോഴിക്കോട് ജില്ല സ്വദേശികളാണ് മരിച്ചത്.
കൊവിഡ് ബാധ മൂലം രണ്ട് മരണങ്ങളാണ് ഇന്ന് കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു മരണം. കൊയിലാണ്ടി മൂടാടി സ്വദേശി സൗദ(58), മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി(58) എന്നിവരാണ് മരിച്ചത്. കമ്മുക്കുട്ടി വൃക്കരോഗത്തിന് ചികിത്സയാലായിരുന്നു. ന്യൂമോണിയയും ബാധിച്ചിരുന്നു.
കൊല്ലത്ത് അഞ്ചല്‍ സ്വദേശി വിഷ്ണുവിന്റെ ഭാര്യ അശ്വതി ഗോപിനാഥ് (26) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മലപ്പുറത്ത് മരിച്ച ഒളവട്ടൂര്‍ സ്വദേശി ആമിന (95) മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.