പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് ആസ്‌ട്രേലിയയില്‍ 1000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം

For full experience, Download our mobile application:
Get it on Google Play

മെല്‍ബണ്‍: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് ആസ്‌ട്രേലിയയില്‍ 1000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം. മെല്‍ബണിലെ ബെല്ലാരറ്റ് കൗണ്ടിയിലാണ് നിക്ഷേപം ഇറക്കിയിരിക്കുന്നത്. ആസ്ട്രലിയന്‍ നിയമം അനുസരിച്ച്‌ വന്‍ തോതില്‍ രാജ്യത്ത് വ്യവസായ നി്‌ക്ഷേപം നടത്തുന്നവര്‍ക്ക് പൗരത്വം നല്‍കും. ഇത് ഉപയോഗപ്പെടുത്തി ആസ്ട്രയിയയിലേക്ക് മുങ്ങാനായിരുന്നു പദ്ധതി. പോപ്പുലര്‍ ഫിനാന്‍സ് എം.ഡി. തോമസ് ഡാനിയേല്‍, ഭാര്യ പ്രഭാ തോമസ്, മക്കളായ ഡോ. റീനു മറിയം തോമസ് , റിയ ആന്‍ തോമസ് എന്നിവര്‍ പോലീസ് പിടിയിലാണ്. മക്കള്‍ ആസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നിതിനിടെ വിമാനത്താവളത്തില്‍ പിടികൂടിയതൊടെ തോമസും ഭാര്യയും കീഴടങ്ങുകയായിരുന്നു. അഞ്ചാംപ്രതിയായ മറ്റൊരു മകളെ പിടികൂടാനുണ്ട്. ആസ്‌ട്രേലിയയില്‍ അഞ്ചോളം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

തോമസിന്റെ സഹോദരി കുടുംബസമേതം ആസ്‌ട്രേലിയയിലാണ്. ഇവരുടെ സഹായത്തോടെയാണ് നിക്ഷേപം ഇറക്കിയത്.അധ്യാപിക ആയിരുന്ന സഹോദരിയുടെ പേരിലും നിക്ഷേപം ഇറക്കിയിട്ടുണ്ട്.വിദേശത്തെ ഇടപാടുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.

കോടികള്‍ മുടക്കി വസ്തു വാങ്ങിയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്ടിയില്‍നിന്ന് അംഗീകാരം ലഭിക്കുന്നതിന് തടസ്സം വന്നു. ഇതോടെ മുടക്കിയ കോടികള്‍ ബ്ലോക്കായി. കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധിക്കൊപ്പം ഇതുകൂടി വന്നതൊടെ ഗുരുതര പ്രതിസന്ധിയിലായി.

പ്രതികള്‍ പോപ്പുലര്‍ ഫിനാന്‍സിന്റെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചശേഷം അവരുടെ അറിവോ സമ്മതമോ ഇല്ലാതെ, മറ്റു കടലാസ് കമ്പനികളിലേക്ക് മാറ്റി 2000 കോടിയിലധികം രൂപ കബളിപ്പിച്ചു എന്നതാണ് കേസ്. ആയിരത്തിലേറെപ്പേര്‍ വഞ്ചിതരായിട്ടുണ്ട്. പുറത്തുവന്നതിലും വളരെ വലുതാണ് തട്ടിപ്പിന്റെ ആഴം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...