ന്യൂഡല്‍ഹി : കോവിഡ് രോഗിയായ മലയാളി സ്ത്രീക്ക് ഡല്‍ഹിയിലെ ആശുപത്രി ചികിത്സ നല്‍കാതെ അവഗണിക്കുന്നതായി ആരോപണം. ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിയിലാണ് കോവിഡ് രോഗി മതിയായ ചികിത്സ കിട്ടാതെ വരാന്തയില്‍ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ചതിന്റെ രേഖകള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതര്‍ ഈ സമീപനം സ്വീകരിച്ചിരിക്കുന്നത്.
കോവിഡ് റിപ്പോര്‍ട്ട് ഫോണില്‍ കാണിച്ചിട്ടും യഥാര്‍ത്ഥ രേഖ വേണമെന്ന് ആശുപത്രി അധികൃതര്‍ കര്‍ശന നിലപാട് എടുക്കുകയായിരുന്നു. ശ്വാസതടസ്സവും നെഞ്ച് വേദനയുമടക്കമുള്ള ലക്ഷണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.