മൂന്നു ലക്ഷം പിന്നിട്ട് കോവിഡ് മരണം ; 12 ദിവസത്തിനിടെ മരിച്ചത് 50,000 പേർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുമ്പോഴും മാറ്റമില്ലാതെ മരണനിരക്ക്. രാജ്യത്തെ കോവിഡ് മരണങ്ങള്‍ മൂന്നു ലക്ഷം പിന്നിട്ടു. 3,03,720 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 4,454 പേർ കോവിഡ് മൂലം മരിച്ചു. 12 ദിവസത്തിനുള്ളിലാണ് 50,000 മരണങ്ങളും സംഭവിച്ചത്.

എന്നാൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ തുടര്‍ച്ചയായി കുറവ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,22,315 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 3,02,544 പേർ ആശുപത്രി വിട്ടു. നിലവിൽ 27.2 ലക്ഷം പേരാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. 2.67 കോടി പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു. രാജ്യത്തെ വാക്സിനേഷൻ ഡ്രൈവ് തുടരുകയാണ്. 19,60,51,962 പേർക്കു വാക്സീൻ നൽകിയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...