തിയറ്ററുകള്‍ക്ക് കൂടുതല്‍ ഇളവ് ; വിനോദ നികുതി ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിയറ്ററുകള്‍ക്ക് കൂടുതല്‍ ഇളവ് വിനോദ നികുതി ഒഴിവാക്കി. വൈദ്യുതചാര്‍ജ്ജില്‍ പകുതി മാത്രം മതി. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ വിനോദനികുതി ഒഴിവാക്കി. വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ അന്‍പതുശതമാനം ഇളവ്. ബാക്കിത്തുക ആറ് തവണകളായി അടയ്ക്കാന്‍ സാവകാശവും നല്‍കി. ഒരുഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് സിനിമാ തിയറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

നിലവില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കുമാത്രമെ സിനിമാ തിയറ്ററില്‍പ്രവേശം അനുവദിച്ചിരുന്നുള്ളൂ. ഇതില്‍ മാറ്റം വേണമെന്ന സിനിമാ പ്രവര്‍ത്തകരുടെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെ സിനിമാ തിയറ്ററില്‍ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിയേറ്ററുകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കാനും യോഗം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...