കൊവിഡ് ഡ്യൂട്ടി മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച്‌ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കെജിഎംഒഎയുടെ കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച്‌ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കെജിഎംഒഎയുടെ കത്ത്. പത്ത് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാല്‍ ഏഴ് ദിവസത്തെ ഓഫ് തുടരണം. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് സംഘടന കത്ത് അയച്ചത്.

സാലറി കട്ടിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് പിടിച്ച ശമ്പളം ഉടന്‍ നല്‍കണം, റിസ്‌ക് അലവന്‍സ് എന്‍എച്ച്‌എം ജീവനക്കാരുടെത് പോലെയാക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമാണ് കൊവിഡ് നിരീക്ഷണ അവധി റദ്ദാക്കിയതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. നേരത്തെ ലഭിച്ചിരുന്ന അവധി ഇനി മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിക്കില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

അതേസമയം രോഗിയെ പുഴുവരിച്ച സംഭവത്തില്‍ അച്ചടക്കനടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുകയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. നാളെ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജാശുപത്രികളിലും രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്ക്കരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...