ബെംഗലൂരു : കോവിഡ് പിടിപെട്ടെന്ന് ഭയത്തെതുടര്‍ന്ന് ഐഐഎസ് സി വിദ്യാര്‍ത്ഥി ജീവനൊടുക്കി. ബെംഗലൂരു ഐഐഎസ് സി പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥി സന്ദീപ് കുമാറാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ഛത്തീസ് ഗഡ് സ്വദേശിയാണ് എംടെക് വിദ്യാര്‍ത്ഥിയായ സന്ദീപ് കുമാര്‍. ഇയാള്‍ക്ക് കോവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് പോലീസ് സൂചിപ്പിച്ചു.
വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്ക് അയച്ച ചില സന്ദേശങ്ങള്‍ ഇതിന് തെളിവാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി ഐഐഎസ് സി അധികൃതര്‍, വളരെ ഗൗരവമേറിയ വിഷയമാണിതെന്നും, ഇത്തരത്തില്‍ മാനസ്സിക പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ട പരിചരണം ലഭ്യമാക്കുമെന്നും അറിയിച്ചു.