Tuesday, April 15, 2025 12:14 pm

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന വൈദ്യുതി ബോര്‍ഡിന് ഷോക്കായി കൊവിഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന വൈദ്യുതി ബോര്‍ഡിന് ഷോക്കായി കൊവിഡ് വ്യാപനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കെ.എസ്.ഇ.ബിയുടെ കുടിശിക 1548 കോടിയായി ഉയര്‍ന്നു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കം വരുത്തിയ കുടിശികയാണിത്.

2019 മാര്‍ച്ചില്‍ 1388 കോടിയായി കുറഞ്ഞിരുന്ന റവന്യു കുടിശികയാണ് രണ്ടാം കൊവിഡ് തരംഗത്തിന്റെ അവസാനഘട്ടത്തില്‍ കുതിച്ചുയര്‍ന്നത്. ഈ വര്‍ഷം ജൂണിലെ കണക്ക് അനുസരിച്ച്‌ 2936 കോടിയാണ് കെ.എസ്.ഇ.ബിക്ക് പിരിഞ്ഞു കിട്ടാനുള്ളത്.

മുമ്പില്‍ വാട്ടര്‍ അതോറിറ്റി കൊവിഡ് കാലത്ത് മാത്രം കെ.എസ്.ഇ.ബിയുടെ കുടിശികയില്‍ 1049 കോടിയുടെ വര്‍ദ്ധന ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരള വാട്ടര്‍ അതോറിറ്റി മാത്രമായി 739 കോടി നല്‍കാനുണ്ട്. പ്രതിമാസം വൈദ്യുത ചാര്‍ജ് ഇനത്തില്‍ വാട്ടര്‍ അതോറിറ്റി 27 കോടിയാണ് കെ.എസ്.ഇ.ബിക്ക് നല്‍കുന്നത്.

ഇതിലും കൂടുതല്‍ തുക വാട്ടര്‍ അതോറിറ്റി നല്‍കാനുണ്ടെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് നാല് തവണയായി കുടിശിക അടയ്‌ക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. ഇതിനായി ബഡ്‌ജറ്റില്‍ തുക പ്രഖ്യാപിക്കാറുമുണ്ട്.

സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും സംഘടനകളും 1150 കോടിയാണ് കെ.എസ്.ഇ.ബിക്ക് കുടിശിക വരുത്തിയിരിക്കുന്നത്. ആഭ്യന്തര ഉപഭോക്താക്കള്‍ 698 കോടിയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 993 കോടിയും നല്‍കാനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും കൂടി 80 കോടിയുടെയും കുടിശിക വരുത്തി.

ഇതുകൂടാതെ 528 കോടിയുടെ കുടിശിക വിവിധ കോടതികളിലായി കേസില്‍പെട്ട് കിടക്കുകയാണ്. കേസുകളില്‍ അന്തിമ തീര്‍പ്പുണ്ടായല്ലാതെ ഈ തുക കെ.എസ്.ഇ.ബിക്ക് ലഭിക്കുകയുമില്ല. കെ.എസ്.ഇ.ബിയുടെ വരുമാനത്തിന്റെ 76 ശതമാനവും ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നാണെങ്കിലും ഇതില്‍ 37.51 ശതമാനം റവന്യു മാത്രമെ ലഭിക്കുന്നുള്ളൂ.

ഈ വിഭാഗത്തിലെ ഭൂരിഭാഗവും പ്രതിമാസം 250 യൂണിറ്റ് വരെയുള്ള സ്ളാബില്‍ ഉള്‍പ്പെടുന്നവരാണെന്നതാണ് ഇതിന് കാരണം. ഇവര്‍ക്ക് വൈദ്യുതി വിതരണത്തിന് വേണ്ടിവരുന്ന ശരാശരി ചെലവ് ഇതിലും കൂടുതലാണെന്നതാണ് വസ്തുത.

വായ്‌പകള്‍ ബാധ്യത

കൊവിഡ് കാലമായതിനാല്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനായി സര്‍ക്കാര്‍ വൈദ്യുതി ഫിക്സ‌ഡ് ചാര്‍ജ് ഒഴിവാക്കി നല്‍കാറുണ്ട്. അപ്പോഴും കെ.എസ്.ഇ.ബിക്ക് പദ്ധതികള്‍ നടപ്പാക്കുന്നതിനായി വായ്‌പകളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. നിലവില്‍ കെ.എസ്.ഇ.ബിയുടെ വായ്‌പകളില്‍ 72 ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

2013- 14ല്‍ 5261 കോടിയായിരുന്ന വായ്‌പ ഇപ്പോള്‍ 9056 കോടിയിലെത്തിയിട്ടുണ്ട്. ദീര്‍ഘകാല വായ്‌പകള്‍ 1431 കോടിയില്‍ നിന്ന് 7384 കോടിയായും കുതിച്ചുയര്‍ന്നു. 2018-19ല്‍ നഷ്ടം 290 കോടിയും 2019-20ല്‍ 269 കോടിയും ആയിരുന്നപ്പോള്‍ കെ.എസ്.ഇ.ബിയുടെ 2019-20ലെ സഞ്ചിത നഷ്ടം 12,​104.43 കോടിയായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴ എഴുപുന്നയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി

0
എഴുപുന്ന: ആലപ്പുഴ എഴുപുന്നയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. എഴുപുന്ന ശ്രീ...

അടൂർ – കായംകുളം റൂട്ടില്‍ അപകടഭീതിയുയര്‍ത്തി മരങ്ങള്‍

0
അടൂർ : അടൂർ - കായംകുളം റൂട്ടില്‍ വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും...

ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ലെ ക​​​​​ത്തോ​​​​​ലി​​​​​ക്ക ന​​​​​ഴ്സിം​​​​​ഗ് കോ​​​​​ള​​​​​ജി​​​​​നെ​​​​​തി​​​​​രേ സം​​​​​ഘ​​​​​പ​​​​​രി​​​​​വാ​​​​​റി​​​​​ന്‍റെ ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​നീ​​​​​ക്കം

0
റാ​​​​​യ്പു​​​​​ർ: ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ലെ ജാ​​​​​ഷ്പു​​​​​ർ ജി​​​​​ല്ല​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട കും​​​​​ക്രി​​​​​യി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ക​​​​​ത്തോ​​​​​ലി​​​​​ക്ക ന​​​​​ഴ്സിം​​​​​ഗ് കോ​​​​​ള​​​​​ജി​​​​​നെ​​​​​തി​​​​​രേ...

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

0
എറണാകുളം: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ്...