ആനി രാജയുടെ പരാമർശം തെറ്റെന്ന് സി.പി.ഐ ; ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള പോലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ആനി രാജയുടെ പരാമർശത്തിൽ സി.പി.ഐ. സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. ആനി രാജയുടെ അനവസരത്തിലുള്ള പരാമർശം സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് സി.പി.ഐ. സംസ്ഥാന നേതൃത്വം അറിയിച്ചു. ഇത് സംബന്ധിച്ച് സി.പി.ഐ. സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കും.

ആർ.എസ്.എസ്. ഗ്യാങ് കേരള പോലീസിൽ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ വിമർശനം. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ പോലീസിൽ നിന്ന് ബോധപൂർവം ഇടപെടലുണ്ടാകുകയാണ്. ഗാർഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല. പോലീസുകാരുടെ അനാസ്ഥ കൊണ്ടാണ് പല മരണങ്ങളും സംഭവിക്കുന്നത്. ആറ്റിങ്ങലിലെ സംഭവത്തിൽ പോലീസുകാരിക്കെതിര ദളിത് പീഡനത്തിന് കേസെടുക്കണമെന്നുമായിരുന്നു ആനി രാജയുടെ ആവശ്യം.

സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പുവേണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ആനി രാജ അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...