ജില്ലയിലെ ആദ്യ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് റാന്നിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പത്തനംതിട്ട ജില്ലയിലെ ആദ്യ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. റാന്നി മേനാം തോട്ടം ആശുപത്രിയിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കോവിഡ് പോസിറ്റീവാകുകയും എന്നാല്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുകയും ചെയ്യുന്ന രോഗികളെ കിടത്തി ചികിത്സിക്കുന്നതിനാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉപയോഗിക്കുകയെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റേയും എന്‍.എച്ച്.എം.ന്റെയും അങ്ങാടി ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടുകൂടിയാണു പ്രവര്‍ത്തനമില്ലാതിരുന്ന മേനാംതോട്ടം ആശുപത്രി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റിയത്. ഒരു മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, 4 ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ്, 3 ഗ്രേഡ് ടു ആളുകള്‍, 3 നഴ്‌സിംഗ് അസിസ്റ്റന്റ്, 8 സ്റ്റാഫ് നഴ്‌സുകള്‍ ഉള്‍പ്പടെ 18 ജീവനക്കാരെ ആശുപത്രിയിലേക്ക് നിയമിച്ചിട്ടുണ്ട്.

45 അറ്റാച്ച്ഡ് മുറികളിലായി 90 ബെഡുകളും കാഷ്വാലിറ്റിയോട് ചേര്‍ന്ന് സെന്‍ട്രല്‍ ഓക്‌സിജന്‍ കണക്ഷനുള്ള 5 ബെഡുകളും ഉള്‍പ്പടെ നൂറോളം രോഗികളെ കിടത്തി ചികിത്സിക്കുവാനുള്ള സജീകരണമാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായി ആറ് ക്വാര്‍ട്ടേഴ്‌സുകളും സജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഏഴ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍കൂടി തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. രണ്ടെണ്ണം തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ബാക്കിയുള്ളവ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

റാന്നി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബി.സുരേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സിഎസ് നന്ദിനി, എന്‍.എച്ച്.എം ഡി.പി.എം: ഡോ.എബി സുഷന്‍, റാന്നി ആര്‍.എം.ഒ ഡോ.വി.ആര്‍ വൈശാഖ്, റാന്നി തഹസില്‍ദാര്‍ ഓ.കെ.ഷൈല, എല്‍.ആര്‍ തഹസില്‍ദാര്‍ ഡബ്ല്യു.കെ.സന്തോഷ്, റാന്നി അങ്ങാടി പഞ്ചായത്ത് സെക്രട്ടറി സന്ദീപ്. ജേക്കബ്ബ്, മേനാംതോട്ടം ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ നോബി.തോമസ്, ട്രസ്റ്റി കുര്യന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...