രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്നും എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്പിനികളോടും തിങ്കളാഴ്ച പ്രവര്‍ത്തനത്തിന് തയ്യാറാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. യാത്രികര്‍ക്കുളള മാര്‍ഗ നിര്‍ദേശങ്ങള്‍ മന്ത്രാലയം പിന്നീട് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച്‌ 25 നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചത്. എന്നാല്‍ കാര്‍ഗോ ഫ്ലൈറ്റുകള്‍, മെഡിക്കല്‍ ഇവാക്വേഷന്‍ ഫ്ലൈറ്റുകള്‍, ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസി‌എ അംഗീകരിച്ച പ്രത്യേക ഫ്ലൈറ്റുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിച്ചിരുന്നു.

ഈ മാസമാദ്യം രാജ്യത്തുടനീളമുള്ള എയര്‍പോര്‍ട്ട് മാനേജര്‍മാരുമായുള്ള ആശയവിനിമയത്തില്‍ എല്ലാ വിമാനത്താവളങ്ങളും പ്രവര്‍ത്തനത്തിന് സജ്ജമായിരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല നാലാംഘട്ട ലോക്ക്ഡൗണ്‍ കഴിയുന്നതിനു മുന്‍പ് വിമാന സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്ന സൂചന വ്യോമയാന മന്ത്രിയും നല്‍കിയിരുന്നു. ഏതുദിവസവും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

വിമാന യാത്രികര്‍ക്കെല്ലാം ഫോണില്‍ ആരോഗ്യ സേതു ആപ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ നിര്‍ദേശം വ്യോമയാന മന്ത്രാലയം അംഗീകരിച്ചാല്‍ ഫോണില്‍ ആപ് ഇല്ലാത്തവരെ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...