ആരോഗ്യരംഗത്തെ നമ്പര്‍ വണ്‍ കേരളം – കൊവിഡിലും ഒന്നാം സ്ഥാനത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യരംഗത്തെ നമ്പര്‍ വണ്‍ കേരളം കൊവിഡിലും ഒന്നാം സ്ഥാനത്ത് . ഇന്ന് 21,119 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം ടി പി ആറിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്.

തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ പാളിച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ മാനദണ്ഡം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം കൊണ്ടുവന്നിട്ടും കൊവിഡിന് ഒരു കുറവും വന്നിട്ടില്ല എന്നത് ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ഓണത്തിരക്കിലേക്ക് കേരളം കടക്കാന്‍ ഒരുങ്ങവേ കൊവിഡ് നിരക്ക് ഉയരുന്നത് സംസ്ഥാന സര്‍ക്കാരിന് തലവേദനയാകുകയാണ്.

രണ്ടാം തരംഗത്തില്‍ നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ മുക്തമാകുമ്പോഴും കേരളത്തില്‍ രണ്ടാം തരംഗം നീളുകയാണ്. മൂന്നാം തരംഗത്തിനെ നേരിടുന്നതിനുള്ള പ്രതിരോധ നടപടികള്‍ മറ്റു സംസ്ഥാനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,304 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ള ദിവസമായിരുന്നു ഇന്ന്. രാജ്യത്തെ ദിവസേനയുള്ള പോസിറ്റിവിറ്റി റേറ്റ് കഴിഞ്ഞ 15 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെയാണ് നില്‍ക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...