കോഴഞ്ചേരിയിലെ പൊങ്ങനാംതോട് കൈയേറ്റം ഒഴിപ്പിച്ച് മാലിന്യ മുക്തമാക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി പഞ്ചായത്തിലെ പൊങ്ങനാംതോട് കയ്യേറ്റം ഒഴിപ്പിച്ച് മാലിന്യമുക്തമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം.

തോടിന്റെ സ്ഥലത്തുണ്ടായ വന്‍തോതിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് റവന്യൂ റെക്കോര്‍ഡിലെ വീതി തിട്ടപ്പെടുത്തി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജനകീയ പങ്കാളിത്തത്തോടെ പൊങ്ങനാംതോട് ശുചീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പമ്പാ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

പൊങ്ങനാംതോട് മാലിന്യപ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും തോട്ടിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മാലിന്യപ്രശ്നം, കൈയേറ്റം തുടങ്ങിയവയെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കോഴഞ്ചേരി പഞ്ചായത്തിലെ ഒന്ന്, അഞ്ച്, പതിമൂന്ന് വാര്‍ഡുകളിലൂടെ ഒഴുകുന്ന പൊങ്ങനാംതോട് പമ്പാനദിയിലാണ് അവസാനിക്കുന്നത്. മൈനര്‍ ഇറിഗേഷന്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ചില സ്ഥലങ്ങളില്‍ തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി, ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് മിനി സുരേഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോയ് ഫിലിപ്പ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത ഫിലിപ്പ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമിത ഉദയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി ഈശോ, ബിജി പി മാത്യു, മേരിക്കുട്ടി ടീച്ചര്‍, വാസു, തോമസ് ചാക്കോ, സാലി ഫിലിപ്പ്, ഗീതു മുരളി, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...