പത്തനംതിട്ട : തിരുവോണത്തിന് മുന്‍പായുള്ള രണ്ടുദിവസങ്ങളില്‍ നഗരത്തിലെ ജനത്തിരക്കില്‍ പ്രതിരോധ ജാഗ്രതയ്ക്കായി ഹോമിയോപ്പതി വകുപ്പിന്റെ കിയോസ്‌കുകള്‍. ഇവിടെ നിന്നും ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യും. ഓഗസ്റ്റ് 29, 30 തീയതികളില്‍ രാവിലെ 10 മുതല്‍ രാത്രി ഏഴു വരെ അടൂര്‍, തിരുവല്ല, പത്തനംതിട്ട നഗരങ്ങളില്‍ നഗരസഭകളുടെയും, ഗ്ലോബല്‍ അടൂര്‍ സംഘടനയുടെയും സഹകരണത്തോടെയാണ് കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കുക.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോപ്പതി മരുന്ന് ഈ കിയോസ്‌കുകളില്‍ നിന്നും ജനങ്ങള്‍ക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഈ സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാര്‍ അറിയിച്ചു.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോപ്പതി മരുന്ന് 29, 30 തീയതികളില്‍ സൌജന്യമായി ലഭിക്കും
RECENT NEWS
Advertisment