ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 23,624 പേർ രോഗമുക്തരായി. 214 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 4,50,589 ആയി. രോഗമുക്തി നിരക്ക് 97.99 ആണ്. നിലവിൽ 2,30,971 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആകെ 3,32,71,915 പേർ ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 94,70,10,175 പേർക്കാണ് കോവിഡ് വാക്സീൻ നൽകിയത്.
രാജ്യത്ത് 18,166 പേർക്ക് കോവിഡ് ; 7 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്ക്
RECENT NEWS
Advertisment





























