മോഷ്ടാവിന്റെ ആക്രമണത്തിൽ ഗൂർഖക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കേളകം : ഗൂർഖക്ക് മോഷ്ടാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. കേളകം ടൗണിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന ഗൂർഖ ദിൽ ബഹാദൂറിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 1.30 ഓടെ സംശയാസ്പദമായി മൂന്നുപേരെ ടൗണിൽ കണ്ടത് ചോദ്യം ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കം. ഇവർ ബസ് സ്റ്റാൻഡ് റോഡിലൂടെ ഓടുകയും ഇവരിൽ ഒരാളെ ഗൂർഖ ഓടിച്ചിട്ട് പിടിക്കുകയും ചെയ്തു.

പിടിക്കപ്പെട്ടയാൾ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇത് തട്ടിമാറ്റവേ ഗൂർഖയുടെ ഇടത് കൈക്ക് കുത്തേൽക്കുകയായിരുന്നു. പിടികൂടിയയാളെ കേളകം പോലീസിന് കൈമാറി. സംഭവത്തിൽ കേളകം പോലീസ് കേസെടുത്തു. 16 കാരനായ കുട്ടിക്കള്ളനാണ് പിടിയിലായതെന്നും കുട്ടി മോഷ്ടാക്കളുടെ സംഘത്തിൽ പെട്ടയാളായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പോലീസിൽ പരാതി നൽകി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...