കേരളവും പവർകട്ടിലേക്ക് – കടുത്ത നിയന്ത്രണം വേണ്ടി വരും ; മന്ത്രി കെ.കൃഷ്​ണൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തും പവർകട്ട്​ വേണ്ടി വരുമെന്ന്​ വൈദ്യുത മന്ത്രി കെ.കൃഷ്​ണൻകുട്ടി. നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതിയുടെ അളവ്​ കുറഞ്ഞതിനെ തുടർന്നാണ്​ പ്രതിസന്ധിയുണ്ടായതെന്നും വൈദ്യുതിമന്ത്രി പറഞ്ഞു. പീക്ക്​ ടൈമിൽ 20 ശതമാനത്തിലേറെ വൈദ്യുതിയുടെ കുറവുണ്ടായാൽ പവർകട്ട്​ ഏർപ്പെടുത്തും.

നിലവിൽ 3,000 മെഗാവാട്ട്​ വൈദ്യുതിയുടെ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്രത്തോളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന്​ വരും ദിവസങ്ങളിൽ മാത്രമേ വ്യക്​തമാവുവെന്ന്​ കെ.എസ്​.ഇ.ബി ചെയർമാനും അറിയിച്ചു. നേരത്തെ താപവൈദ്യുതനിലയങ്ങളിലെ പ്രതിസന്ധി മുന്നിൽകണ്ട്​ ഗാർഹിക ഉപഭോക്​താക്കളോട്​ വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന്​ കെ.എസ്​.ഇ.ബി അഭ്യർഥിച്ചിരുന്നു. കൽക്കരിക്ഷാമം മൂലം താപവൈദ്യുതനിലയങ്ങളിൽ നിന്നുള്ള ഉൽപാദനം കുറഞ്ഞതാണ്​ രാജ്യത്ത്​ നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക്​ കാരണം.

കോവിഡ്​ പ്രതിസന്ധിയിൽ നിന്നും സമ്പദ്​വ്യവസ്ഥ കരകയറുന്നതിനാൽ വൈദ്യുതി ഉപഭോഗം വർധിച്ചത്​ കൽക്കരിയുടെ ആവശ്യകത കൂട്ടിയെന്ന്​ കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. രാജ്യത്തെ വൈദ്യുത ഉപഭോഗം പ്രതിദിനം 4 ബില്യൺ യൂണിറ്റായി വർധിച്ചുവെന്നും കേന്ദ്രസർക്കാർ വ്യക്​തമാക്കുന്നു. ഇതിന്​ പുറമേ കൽക്കരി ഖനികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്​ കനത്ത മഴ ഉൽപാദനം വർധിപ്പിക്കുന്നതിന്​ തടസം സൃഷ്​ടിക്കുന്നു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർന്നതും പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...