കോഡ്​ ഭാഷയിൽ ലഹരി വിൽപന ; വാഹന പരിശോധനക്കിടെ യുവാവ്​ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : വിദ്യാർഥികൾക്കിടയിൽ കോഡ് ഭാഷ ഉപയോഗിച്ച് കഞ്ചാവും ചാരായവും വിൽപന നടത്തുന്ന യുവാവ് വാഹന പരിശോധനക്കിടെ പിടിയിലായി. പാലോട് പാലുവള്ളി സ്വദേശി വിജിൻ(30) ആണ് അറസ്റ്റിലായത്. 1.5 കിലോഗ്രാം കഞ്ചാവും 10 ലിറ്റർ ചാരായവും കണ്ടെടുത്തു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കാണ് കഞ്ചാവ് എത്തിച്ച് കൊടുത്തു കൊണ്ടിരുന്നത്.

സ്‌കോർ, മരുന്ന് എന്നീ കോഡ് ഭാഷയിലാണ് ഇയാൾ സാധനം കൈ മാറിയിരുന്നത്. നെടുമങ്ങാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.ആർ സുരൂപും സംഘവും കാരേറ്റ് – കല്ലറ റോഡിൽ കല്ലറ പള്ളിമുക്ക് ജങ്ഷനിൽ നടത്തിയ വാഹന പരിശോധനക്കിടെ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 1.5 കിലോ കഞ്ചാവുമായാണ് പിടിയിലായത്. അറസ്റ്റിലായ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ താമസ സ്ഥലത്ത്നിന്നും 10 ലിറ്റർ ചാരായവും 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.

ഏകദേശം 45,000 രൂപക്ക് കഞ്ചാവ് വാങ്ങിയാൽ 2,00,000 രൂപക്ക് വരെ കച്ചവടം നടക്കും എന്നാണ് പ്രതി പറയുന്നത്. ലോക്ഡൗൺ സമയത്താണ് ഇയാൾ ചാരായവാറ്റ് തുടങ്ങിയത്. എക്‌സൈസ് പ്രിവന്‍റീവ് ഓഫിസർ എസ്.രജികുമാർ, സിവിൽ എക്‌സൈസ് ഓഫിസർ മാരായ എസ്.നജിമുദീൻ, എ.ഷജിം, എസ്.മുഹമ്മദ് മിലാദ്, സി.എസ് ശ്രീകേഷ്, ഇ.ഷജീർ, എം.പി ആദിൽ, എം.പി ശ്രീകാന്ത്, സി.എസ് അശ്വതി, ആർ.എസ് രജിത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...