രാജ്യത്തെ കൊവിഡ് കേസുകള്‍ 86 ലക്ഷം പിന്നിട്ടു ; 24 മണിക്കൂറിനിടെ 512 മരണവും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് കേസുകള്‍ 86 ലക്ഷം പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ 86,36,012 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,281 കേസും 512 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,27,571 ആയി. വിവിധ സംസ്ഥാനങ്ങളിലായി 4,94,657 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 80,13,784 പേര്‍ രോഗമുക്തി കൈവരിച്ചു. ഇന്നലെ മാത്രം 50,326 പേര്‍ ആശുപത്രിയില്‍ നിന്നും രോഗമുക്തരായി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 93 ശതമാനത്തിന് മുകളിലാണ്.

രാജ്യത്ത് ഏറ്റവും കൂടുല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 3791 കേസും 110 മരണവുമാണ് ഇന്നലെയുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ആകെ 17,26,926 കേസും 45435 മരണവുമായി. 24 മണിക്കൂറിനിടയില്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 7830 കേസും 83 മരണവും ഇന്നലെ ഡല്‍ഹിയിലുണ്ടായി. ഇന്നലത്തെ കേസുകളില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 6010 രോഗബാധിതരും 28 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കര്‍ണാടകയില്‍ 2362 കേസും 20 മരണവും ആന്ധ്രയില്‍ 1886 കേസും 12 മരണവും തമിഴ്‌നാട്ടില്‍ 2146 കേസും 25 മരണവും റിപ്പോര്‍ട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...