ഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87,73,479 ആയി ഉയര്‍ന്നു. 44,684 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.ആകെ മരണം 1,29,188 ആയി. നിലവില്‍ 4,80,719 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 81,63,572 ആയി.
കര്‍ണാടകയില്‍ ശനിയാഴ്ച 2154 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2198 പേര്‍ രോഗമുക്തി നേടുകയും 17 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 8,60,082 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8,20,590 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 11,508 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ഇതിനോടകം ജീവന്‍ നഷ്ടമായത്. 27,965 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
മഹാരാഷ്ട്രയില്‍ 4,237 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,707 പേര്‍ രോഗമുക്തി നേടുകയും 105 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 85,503 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 16,12,314 പേര്‍ കോവിഡ് മുക്തി നേടിയപ്പോള്‍ 45,914 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,657 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,52,955 ആയി. നിലവില്‍ 19,757 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 8,26,344 പേരാണ് ഇതിനോടകം സംസ്ഥാനത്ത് കോവിഡില്‍നിന്ന് മുക്തി നേടിയതെന്നും 6,854 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ആരോഗ്യ വകുപ്പ് അറിയിച്ചു.