രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ കോടി പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,036 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,02,86,710 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 2,54,254 ആയി.

രാജ്യം സമൂഹപ്രതിരോധത്തിലേക്ക് കടന്നതായി ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്നലെ മാത്രം 256 പേര്‍ രോഗത്തിന് കീഴടങ്ങി. ഇതുവരെ 1,48,994 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. 98,83,461 പേര്‍ രോഗവിമുക്തരായി.

കൊവിഡ് ഏറ്റവും തീവ്രമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 3,509 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 58 പേര്‍ മരിച്ചു. രോഗമുക്തരായവര്‍ 18,28,546. ആകെ മരിച്ചവര്‍ 49,521.

കേരളത്തില്‍ 5,216 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,376 പേര്‍ രോഗമുക്തരായി. 30 പേര്‍ മരിച്ചു. നിലവില്‍ 65,531 പേരാണ് കൊവിഡ് ബാധിച്ച്‌ ചികില്‍സയിലുള്ളത്.

ഡല്‍ഹില്‍ കഴിഞ്ഞ ദിവസം 574 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 888 പേര്‍ രോഗമുക്തരായി. പോസിറ്റീവ് കേസുകള്‍ ആകെ 6,25,369 ആയി. 10,536 പേര്‍ മരിച്ചു. ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം 13. സജീവരോഗികള്‍ 5,511.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...