ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 4,14,188 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,915 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നേടിയവര്‍ 1,76,12,351 ആണ്. മരിച്ചവരുടെ എണ്ണം 2,34,083 ആയി. 36,45,164 പേര്‍ ചികിത്സയിലുണ്ട്. വാക്‌സിനേഷന്‍ ലഭിച്ചവരുടെ എണ്ണം 16,49,73,058 ആയി.